Following the Supreme Court's order the security expense of Mahdani has been lowered to 1.18 lakh by the Karnataka government.
അബ്ദുല്‍ നാസര്‍ മഅ്ദനയുടെ സുരക്ഷാച്ചെലവ് 1,18,000 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. 15 ലക്ഷം രൂപ യാത്രാച്ചെലവ് വേണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം കേട്ട സുപ്രീം കോടതി രൂക്ഷമായാണ് ശകാരിച്ചത്. ഇതോടെയാണ് ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കിയത്. ഭീമമായ തുക ഈടാക്കാനുള്ള ശ്രമം തടഞ്ഞ സുപ്രീം കോടതി മദനിക്ക് നാല് ദിവസത്തിന് പകരമായാണ് അധികദിവസം അനുവദിച്ചത്. ആഗസ്ത് 6 മുതല്‍ 19 വരെ മദനിക്ക് കേരളത്തില്‍ തുടരാം.